Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asha Workers

Kannur

ആ​ശാ വ​ർ​ക്ക​ർ​മാ​ർ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി

ചെ​മ്പേ​രി: ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം മൂ​വാ​യി​രം രൂ​പ വ​ർ​ധി​പ്പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് എ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ചെ​മ്പേ​രി ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ശ്രീ​നാ​ഥ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മേ​രി ഫ്രാ​ൻ​സി​സ്, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടെ​സി ഇ​മ്മാ​നു​വ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ത്രേ​സ്യ അ​ഗ​സ്റ്റി​ൻ, സാ​ലി മാ​ത്യു, ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

ആ​ശാ തൊഴിലാളികളുടെ മാ​ര്‍​ച്ച്: കോ​ല്‍​ക്ക​ത്ത ന​ഗ​രം സ്തം​ഭി​ച്ചു

കോ​​​​​ല്‍​ക്ക​​​​​ത്ത: ഓ​​​​​ണ​​​​​റേ​​​​​റി​​​​​യം വ​​​​​ര്‍​ധി​​​​​പ്പി​​​​​ക്ക​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​വി​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ന്ന​​​​​യി​​​​​ച്ച് ഇ​​​​​ന്ന​​​​​ലെ പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ള്‍ ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് ആ​​​​​ശാ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ മാ​​​​​ര്‍​ച്ച് കോ​​​​​ല്‍​ക്ക​​​​​ത്ത ന​​​​​ഗ​​​​​ര​​​​​ത്തെ സ്തം​​​​​ഭി​​​​​പ്പി​​​​​ച്ചു.

മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ശ​​​​​മ്പ​​​​​ളം ല​​​​​ഭി​​​​​ക്കു​​​​ന്നി​​​​ല്ലെ​​​​​ന്നും തു​​​​​ച്ഛ​​​​​മാ​​​​​യ തു​​​​​ക​ മാ​​​​​ത്ര​​​​​മാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ആ​​​​​രോ​​​​​ഗ്യ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു. മാ​​​​​ര്‍​ച്ച് പോ​​​​​ലീ​​​​​സ് ത​​​​​ട​​​​​ഞ്ഞ​​​​​തി​​​​​നെ​​ത്തു​​​​​ട​​​​​ര്‍​ന്ന് കോ​​​​​ല്‍​ക്ക​​​​​ത്ത​​​​​യി​​​​​ലെ എ​​​​​സ്പ്ല​​​​​നേ​​​​​ഡി​​​​​ലും സാ​​​​​ള്‍​ട്ട് ലേ​​​​​ക്കി​​​​​ലും ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ശാ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ പ്ര​​​​​ധാ​​​​​ന പാ​​​​​ത​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ചു.

വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നെ​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ മു​​​​​ത​​​​​ല്‍ സീ​​​​​ല്‍​ദ, ഹൗ​​​​​റ റെ​​​​​യി​​​​​ല്‍​വേ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ള്‍ പോ​​​​​ലീ​​​​​സ് ത​​​​​ട​​​​​ഞ്ഞു. നി​​​​​ര​​​​​വ​​​​​ധി സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ പോ​​​​​ലീ​​​​​സ് പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ ത​​​​​ട​​​​​ഞ്ഞ​​​​​ത് നേ​​​​​രി​​​​​യ സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി.

ആ​​​​​രോ​​​​​ഗ്യവ​​​​​കു​​​​​പ്പ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ‘സ്വാ​​​​​സ്ഥ്യ ഭ​​​​​വ​​​​​ന്‍’ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന സാ​​​​​ള്‍​ട്ട് ലേ​​​​​ക്കി​​​​​ലേ​​​​​ക്കു ചി​​​​​ല പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​ര്‍ ബാ​​​​​രി​​​​​ക്കേ​​​​​ഡു​​​​​ക​​​​​ള്‍ ചാ​​​​​ടി​​​​​ക്ക​​​​​ട​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചു. സാ​​​​​ള്‍​ട്ട് ലേ​​​​​ക്കി​​​​​ലെ ചി​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ വാ​​​​​ഹ​​​​​ന ഗ​​​​​താ​​​​​ഗ​​​​​തം ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല​​​​​ധി​​​​​കം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു.

ഓ​​​​​ണ​​​​​റേ​​​​​റി​​​​​യം പ്ര​​​​​തി​​​​​മാ​​​​​സം 5,500 രൂ​​​​​പ​​​​​യി​​​​​ല്‍​നി​​​​​ന്ന് 15,000 രൂ​​​​​പ​​​​​യാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ആ​​​​​ശാ വ​​​​​ര്‍​ക്ക​​​​​ര്‍​മാ​​​​​രു​​​​​ടെ പ്ര​​​​​ധാ​​​​​ന ആ​​​​​വ​​​​​ശ്യം.

National

ആ​ശ​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി കേ​ന്ദ്രം അം​ഗീ​ക​രി​ക്ക​ണം: പ്രി​യ​ങ്ക ഗാ​ന്ധി എം​പി

ക​​​ൽ​​​പ്പ​​​റ്റ: ആ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി. ആ​​​ശ​​​മാ​​​രെ സ്ഥി​​​രം​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് പ​​​ദ്ധ​​​തി​​​യു​​​ണ്ടോ​​​യെ​​​ന്ന ചോ​​​ദ്യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്രി​​​യ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ ആ​​​ശാ പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​ന്ന​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

ഇ​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം​​​പി. ആ​​​ശ​​​മാ​​​ർ ഗ്രാ​​​മീ​​​ണ ആ​​​രോ​​​ഗ്യ വ്യ​​​വ​​​സ്ഥ​​​യു​​​ടെ ന​​​ട്ടെ​​​ല്ലാ​​​ണ്. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് എ​​​ല്ലാ പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളും ത​​​ര​​​ണം ചെ​​​യ്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​വ​​​ർ.

വി​​​പു​​​ല​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളും ദീ​​​ർ​​​ഘ​​​സ​​​മ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്പോ​​​ഴും അ​​​വ​​​രെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.

ആ​​​ഴ്ച​​​യി​​​ൽ 40 മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ ജോ​​​ലി ചെ​​​യ്യു​​​ന്ന ആ​​​ശ​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ഓ​​​ണ​​​റേ​​​റി​​​യം മി​​​നി​​​മം കൂ​​​ലി​​​ക്ക് എ​​​ത്ര​​​യോ താ​​​ഴെ​​​യാ​​​ണ്. ആ​​​ശ​​​മാ​​​ർ കൂ​​​ടു​​​ത​​​ൽ അം​​​ഗീ​​​കാ​​​രം അ​​​ർ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും എം​​​പി പ​​​റ​​​ഞ്ഞു.

Kerala

ആ​ശ വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം തു​ട​രും, വ​ർ​ധിപ്പിച്ചത് തു​ച്ഛമായ ഓ​ണ​റേ​റി​യം

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം തു​ട​രു​മെ​ന്നു ആ​ശ വ​ർ​ക്ക​ർ​മാ​ർ. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ​യു​ടെ ഓ​ണ​റേ​റി​യം വ​ർ​ധ​ന തു​ച്ഛ​മാ​ണെ​ന്നും പ്ര​തി​ദി​നം 33 രൂ​പ​യു​ടെ വ​ർ​ധ​ന മാ​ത്ര​മാ​ണ് വ​ന്നി​ട്ടു​ള്ള​ത് ആശമാർ പറഞ്ഞു.

ഇ​ത് മി​നി​മം കൂ​ലി എ​ന്ന ആ​വ​ശ്യ​ത്തി​ന​ടു​ത്ത് പോ​ലും എ​ത്തു​ന്നി​ല്ലെ​ന്നും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ക്കാ​ത്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ആ​ശ​മാ​ർ പ​റ​യു​ന്നു. ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ സ​മ​ര സ​മി​തി​യു​ടെ യോ​ഗം ഇ​ന്ന് ചേ​രും.

264 ആം ​ദി​വ​സ​മാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ലി​ൽ ആ​ശ​മാ​രു​ടെ സ​മ​രം. ജ​ന​പ്രീ​യ ബ​ജ​റ്റു​ക​ളെ തോ​ൽ​പ്പി​ക്കു​ന്ന നി​ല​യി​ലു​ള്ള ക്ഷേ​മ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ​ത്.

District News

ആ​​ശാ സ​​മ​​ര​​ത്തോ​​ടു​​ള്ള അ​​വ​​ഗ​​ണ​​ന അ​​വ​​സാ​​നി​​പ്പി​​ക്ക​​ണമെന്ന്

ച​​ങ്ങ​​നാ​​ശേ​​രി: ആ​​ശ​​മാ​​രു​​ടെ സ​​മ​​ര​​ത്തോ​​ടു​​ള്ള അ​​വ​​ഗ​​ണ​​ന മു​​ഖ്യ​​മ​​ന്ത്രി അ​​വ​​സാ​​നി​​പ്പി​​ച്ചു സ​​മ​​രം ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി. ആ​​ശ സ​​മ​​ര സ​​ഹാ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി.​​ജെ. ലാ​​ലി, സ​​ലിം പി. ​​മാ​​ത്യു, പി.​​എ​​ച്ച്. നാ​​സ​​ര്‍, മി​​നി കെ. ​​ഫി​​ലി​​പ്പ്, എ​​ബി നീ​​ലം​​പേ​​രൂ​​ര്‍, ഷി​​ബു ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up